---
title: "മുന്‍വൈരാഗ്യത്തെ തുടർന്ന്  കോഴിക്കോട് പൂനൂരില്‍ മധ്യവയസ്‌കനെ  വെട്ടി ; പ്രതിക്കായി തിരച്ചിൽ"
english_title: "Middle-aged man hacked  in Poonur, Kozhikode over past enmity; Search underway for accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364593/Middle-aged man hacked  in Poonur, Kozhikode over past enmity; Search underway for accused"
published_at: "2026-06-08T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a263440c38de_1001271129.jpg"
keywords: []
---

# മുന്‍വൈരാഗ്യത്തെ തുടർന്ന്  കോഴിക്കോട് പൂനൂരില്‍ മധ്യവയസ്‌കനെ  വെട്ടി ; പ്രതിക്കായി തിരച്ചിൽ

> **Lead Summary:** പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു. പൂനൂര്‍ കക്കാട്ടുമ്മല്‍ അബ്ദുൾ മജീദിനാണ് വെട്ടേറ്റത്.

## Article Content

പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു. പൂനൂര്‍ കക്കാട്ടുമ്മല്‍ അബ്ദുൾ മജീദിനാണ് വെട്ടേറ്റത്.

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു. കൈമുട്ടിന് മുകളിലായി ആഴത്തില്‍ മുറിവേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പെരിങ്ങളം വയലിലേക്ക് പ്രതി ക്ഷണിക്കുകയും അവിടെ വെച്ച് മദ്യം നല്‍കുകയുമായിരുന്നു. ശേഷം വാക്കുതർക്കം ഉണ്ടാവുകയും വെട്ടുകയും ചെയ്തു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364593/Middle-aged man hacked  in Poonur, Kozhikode over past enmity; Search underway for accused)